13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഹെയര്‍ ഓയിലും ഹെയര്‍ സെറവും ഉപയോഗിക്കുന്നത് ഇങ്ങനെ

ഇന്നത്തെ കാലത്തെ സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കാണ് ഹെയര്‍ ഓയിലും ഹെയര്‍ സെറവും. പാരമ്പര്യമായി മലയാളികള്‍ മുടിയില്‍ എണ്ണ ഉപയോഗിക്കാറുണ്ടെങ്കിലും ഹെയര്‍ സെറം എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. എന്നാല്‍ ഇതു തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഹെയര്‍ സെറവും ഹെയര്‍ ഓയിലും ഉപയോഗിക്കുന്നതിലും വലിയ വ്യത്യാസമുണ്ട്. രണ്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാണ്. 

മുടിയുടെ വേരുകളിലേക്ക് വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് എണ്ണ. അത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിനാരുകളുടെ ബലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, ഹെയര്‍ സെറം ഉപയോഗിക്കുമ്പോള്‍ അത്തരമൊരു ഫലം പ്രതീക്ഷിക്കരുത്. ഹെയര്‍ സെറം മുടിയുടെ ഉപരിതലത്തില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്.

പുറത്തിറങ്ങുമ്പോള്‍ മുടിക്ക് ഒരു സംരക്ഷണ കവചമായി ഹെയര്‍ സെറം പ്രവര്‍ത്തിക്കും. ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മുടി സ്‌റ്റൈല്‍ ചെയ്ത ശേഷം അത് നിലനിര്‍ത്താന്‍ സെറം ഉപയോഗിക്കുന്നതും നല്ലതാണ്.

എണ്ണ പുരട്ടുന്നതിലൂടെ മുടിക്കും തലയോട്ടിക്കും ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നു. തലയോട്ടിയില്‍ രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. മുടിയുടെ ഈര്‍പ്പവും മൃദുലതയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുടി തിളങ്ങാനും എണ്ണ സഹായിക്കും. അതേസമയം ഹെയര്‍ സെറം മുടിക്ക് ഒരു സംരക്ഷണമായി പ്രവര്‍ത്തിക്കുന്നു. എണ്ണ പ്രകൃതി ദത്ത ഉല്‍പന്നമാണെങ്കില്‍ ഹെയര്‍ സെറമുകളില്‍ സാധാരണയായി സിലിക്കണ്‍ പോലുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.

മുടിക്ക് തിളക്കം നല്‍കുക, വരള്‍ച്ച തടയുക എന്നിവയാണ് ഹെയര്‍ സെറത്തിന്റെ ദൗത്യങ്ങള്‍. രാസവസ്തുക്കള്‍ ഉപയോഗിച്ച് മുടി സ്‌ട്രെയ്റ്റന്‍ ചെയ്ത ശേഷം പിന്നീടുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ഹെയര്‍ സെറം ഉപയോഗിക്കാം. മുടിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ട്രീറ്റ്‌മെന്റ് നടത്തിയിട്ടുണ്ടെങ്കില്‍ ഹെയര്‍ സെറം ഉപയോഗിക്കുന്നതാണ് നല്ലത്. അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് മുടിയെ സംരക്ഷിക്കാനും ഹെയര്‍ സെറത്തിന് കഴിയും.










Related Stories

latest news


Most Popular