13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. പക്ഷേ അമിതമായാൽ*

എല്ലുകൾക്കും ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. പക്ഷേ അമിതമായി വൈറ്റമിൻ ഡി ശരീരത്തിലെത്തിയാൽ അത് ഗൗരവമായ രീതിയിൽ തന്നെ ശരീരത്തിലെ അവയവങ്ങളെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. 2024ൽ അമിതമായ വൈറ്റമിൻ ഡിയും കാൽസ്യവും മൂലം യുകെയിൽ ഒരാൾ മരിച്ചിരുന്നു. അമിതമായി വൈറ്റമിൻ ഡിയും കാൽസ്യവും കഴിച്ചതോടെ അദ്ദേഹത്തിന്റെ ഹൃദയവും വൃക്കയും പ്രവർത്തനരഹിതമായകാൻ കാരണമെന്നാണ് അദ്ദേഹത്തിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. വൈറ്റമിൻ സപ്ലിമെന്റുകൾ അമിതമായി കഴിച്ചാൽ അത് വലിയ അപകടമാണ് ക്ഷണിച്ച് വരുത്തുന്നതെന്നും ഇത് വ്യക്തമാക്കുന്നു.




വൈറ്റമിൻ ഡി അമിതമായാൽ, അത് ഹൈപ്പർകാൽസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കും. അതായത് രക്തത്തിൽ കാൽസ്യത്തിന്റെ അളവ് അമിതമാകുന്ന അവസ്ഥ ഉണ്ടാക്കും. ഇത് വൃക്കകളെയും ഹൃദയത്തെയുമാണ് ബാധിക്കുക. അനുവദനീയമായ അളവിലധികമായി വൈറ്റമിൻ ഡി ശരീരത്തിലെത്തിയാൽ അപ്പോൾ മുതൽ അത് ആരോഗ്യത്തെ ബാധിക്കും. വൈറ്റമിൻ ഡി ടോക്‌സിസിറ്റി അല്ലെങ്കിൽ ഹൈപ്പർവൈറ്റമിനോസിസ് ഡി ഹൈപ്പർകാൽസീമിയയിൽ നിന്നാണ് ഉടലെടുക്കുന്നത്. ഇതിന്റെ സൂചനകൾ ശരീരം പലപ്പോഴും കാണിക്കുമെങ്കിലും ആരും അത് മുഖവിലയ്‌ക്കെടുക്കാറില്ലെന്നതാണ് വാസ്തവം




ഗ്യാസ്‌ട്രോഇന്റസ്റ്റൈനൽ: ഓക്കാനം, ഛർദ്ദി, മലബന്ധം, വിശപ്പില്ലായ്മ, വയറുവേദന

ന്യൂറോളജിക്ക്: കൺഫ്യൂഷൻ, ആലസ്യം, ക്ഷീണം, തലവേദന, ചില കേസുകളിൽ കോമ അല്ലെങ്കിൽ അർദ്ധബോധാവസ്ഥ

റീനൽ: അമിതമായ ദാഹം, അമിതമായ മൂത്രശങ്ക, ഡീഹൈട്രേഷൻ, മൂത്രത്തിൽ കല്ല്

മസ്‌കുലോ സ്‌കെൽറ്റൽ: എല്ലുകളിൽ വേദന, മസിലുകളിൽ ആരോഗ്യമില്ലായ്മ, ഒടിവ്

കാർഡിയാക്ക്: അസാധാരണമായ ഹൃദയതാളം, ഉയർന്ന രക്തസമ്മർദവും ഹൃദയമിടിപ്പും

വൃക്കകളാണ് കൂടുതൽ അമിതമായ വൈറ്റമിൻ ഡി മൂലം ബുദ്ധിമുട്ടുന്നത്. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് അടിഞ്ഞ് കൂടും. ഇത് വൃക്കകൾ വേണം അരിച്ച് പുറന്തള്ളാൻ. ഈ സമയത്തിനിടയ്ക്ക് യൂറിനറി കാൽസ്യം കിഡ്ണി സ്റ്റോണിനും അതുപോലെ കിഡ്ണി ടിഷ്യവിൽ കാൽസ്യം അടിഞ്ഞു കൂടാനും ഇടയാക്കും. ഇത് മുഴുവൻ കിഡ്ണി പ്രവർത്തനങ്ങളെയും ബാധിക്കും. വൈറ്റമിൻ ഡി ടോക്‌സിസിറ്റി ബാധിക്കുന്നവരുടെ വൃക്കകൾക്ക് രക്തത്തിൽ നിന്നും വിഷവസ്തുക്കൾ അരിച്ചു കളയാൻ സാധിക്കില്ല.

രക്തത്തിലെ അമിതമായ കാൽസ്യം സാന്നിധ്യം മൂലം ഹൃദയത്തെയും രക്തകുഴലുകളും ബാധിക്കും. ഇത് നേരിട്ട് തന്നെ ബാധിക്കുന്നത് ഹൃദയത്തിലെ കോശങ്ങളെയും ഇലക്ട്രിക്കൽ കണ്ടക്ഷനെയുമാണ്. ഹൃദയമിടിപ്പ് താളം തെറ്റുന്നതും ഹൃദയാഘാതവും വരെ ഇതുമൂലം സംഭവിക്കാം. കാൽസ്യത്തിന്റെ അളവ് രക്തത്തിൽ കൂടിയാൽ, അത് ആർട്ടറികളുടെ ഭിത്തിയിലും ഹൃദയ വാൽവുകളിലും കാൽസ്യം ഫോസ്്‌ഫേറ്റ് അഠിഞ്ഞുകൂടി ഹൃദ്രോഗത്തിന് കാരണമാകും.

Related Stories

latest news


Most Popular