13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഔഷധക്കലവറയായ മഞ്ഞൾ മാരക വിഷമായി എങ്ങനെ നമ്മുടെ തീൻമേശയിലെത്തുന്നു.



ഒരു കിലോ പച്ച മഞ്ഞളിനു് വിപണി വില 25 മുതൽ 38 രൂപാ വരെയായിരുന്നു.  അപ്പോൾ ശരാശരി വില കിലോക്ക് 32 എന്ന് കണക്കാക്കാം. മിനിമം ആറു കിലോ പച്ചമഞ്ഞൾ വേണം ഒരു കിലോ ഉണക്ക മഞ്ഞൾ / മഞ്ഞൾ പൊടി ഉണ്ടാക്കാൻ. അപ്പോൾ 32 x 6= 192 രൂപാ.
 പച്ചമഞ്ഞൾ വിപണിയിൽ നിന്ന് ഫാക്ടറിയിൽ എത്തിച്ച് കഴുകി, പുഴുങ്ങി, ഉണക്കി, പൊടിച്ച്, പായ്ക്കറ്റിൽ നിറച്ച്, കടകളിലെത്തിച്ച്, കച്ചവടക്കാരന്  30, 35% വരെ ലാഭം കൊടുത്ത് വില്കണം. എന്നാൽ മഞ്ഞൾ പൊടി ഒരു കിലോക്ക് 190 രൂപ മാത്രം..അപ്പോൾ 192 രൂപക്ക് പച്ച മഞ്ഞൾ വാങ്ങി ചെലവേറിയ ഒരു പ്രോസസിങ്ങിന് ശേഷം 190 രൂപക്ക് വില്കുന്ന സ്പൈസസ് കമ്പനി ഉടമകളുടെ നഷ്ടം സംസ്കരണ ചെലവടക്കം ഉദ്ദേശം ഒരു കിലോക്ക്  100 രൂപയോളം വരും. ഈ വൻ നഷ്ടം സഹിച്ച് കച്ചവടം ചെയ്യാൻ അവർ അവതാര പുരുഷൻമാരല്ലല്ലോ.
അപ്പോൾ എന്താണ്
 ഈ വിപണി രഹസ്യം
സ്പൈസസ് കമ്പനികൾ കൃഷിക്കാരിൽ നിന്ന് പച്ച മഞ്ഞൾ വാങ്ങുന്നില്ല. 
പകരം അത് വാങ്ങുന്നത് മരുന്ന് കമ്പനികളാണ്. അവരത്‌  വാങ്ങി 
അവരുടെ ഫാക്ടറികളിൽ എത്തിച്ചു മഞ്ഞളിനെ മഞ്ഞളാക്കുന്ന 'കുർകുമിൻ' പൂർണമായി എക്സ്ട്രാറ്റ് ചെയ്യുന്നു. അവശേഷിക്കുന്നത് വെറും ചണ്ടി മാത്രം. 
തുടർന്ന് കുർക്കുമിൻ ഊറ്റിക്കഴിഞ്ഞ 
മഞ്ഞൾ ചണ്ടി മരുന്നു കമ്പനിക്കാർ നിസാര വിലക്കു സ്‌പൈസസ് കമ്പനികൾക്ക് വിൽക്കുന്നു.  
പിന്നെ അവരത് കഴുകി, പുഴുങ്ങി . ഉണക്കി, പൊടിച്ച്,  പാക്കറ്റുകളിലാക്കി കടകളിലും സൂപ്പർ മാർക്കറ്റുകളിലും എത്തിച്ച് 
വ്യാപാരിക്ക് ലാഭവിഹിതം നൽകി 
190 രൂപക്ക് നമുക്ക് വിൽക്കുന്നു.
ഇനി ഇതു കൂടി അറിയുക കുർകുമിൻ നീക്കം ചെയ്ത  ചണ്ടി മഞ്ഞളിന് നിറമോ മണമോ  ഇല്ലാത്തതിനാൽ ഈ ചണ്ടിപ്പൊടിയിൽ മായം ചേർക്കുന്നു. 
സിങ്ക് എന്ന ലോഹ പദാർത്ഥം അടിസ്ഥാമായുള്ള കളറിംഗ് മെറ്റീരിയലുകൾ ചേർത്ത്  നല്ല മഞ്ഞനിറം നൽകുന്നു. 
പിന്നെ മഞ്ഞളിൻ്റെ മണം കിട്ടാൻ സിന്തറ്റിക്ക് എസൻസും. ഇങ്ങനെ മാരകമായ രണ്ടു വിഷവസ്തുക്കൾ ചേർത്ത് നിറവും മണവും വരുത്തിയ 'മഞ്ഞ ' പ്പൊടിയാണ് മഞ്ഞൾ പൊടിയാക്കി വമ്പൻ പരസ്യത്തിൻ്റെ പിന്തുണയിൽ മാർക്കറ്റിലെത്തുന്നത്.  തുടർന്ന് നമ്മുടെ തീൻമേശയിലും

 നമ്മുടെ രാജ്യത്തു നിന്നും അടുത്തിടെ യൂറോപ്യൻ വിപണിയിലേക്ക് കയറ്റി അയച്ച മഞ്ഞളിൽ സിങ്കിൻ്റെ അളവ് കൂടുതൽ ആയതിനാൽ  തിരിച്ചയച്ചതായി  വാർത്ത വന്നിരുന്നല്ലോ 

മഹാമാരിയുടെ ഇക്കാലത്ത് ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടാനും രോഗങ്ങളെ തടയാനും,രോഗചികിത്സയ്ക്കും ആഹാരത്തിലെ വിഷാംശം പുറന്തള്ളാനും നാം ഏറെ ആശ്രയിക്കുന്ന മഞ്ഞളിൽ  മഞ്ഞളിന്റെ അംശം തീരെയില്ലന്നും,
പകരം മാരകമായ വിഷ പദാർഥങ്ങൾ മാത്രമാണന്നും തിരിച്ചറിയുക.. 

എന്താണ് പരിഹാരം
 അവരവർക്ക് വേണ്ടത് അവർ തന്നെ കൃഷിചെയ്യുക. ഇന്ന് ഫ്ലാറ്റുകളിൽ പോലും ഇത് സാധ്യമാണ്: ഗ്രോ ബാഗിൽ  മഞ്ഞൾ സമൃദ്ധമായി വളരും.  
അതിനും കഴിയാത്തവർ വൻ ബ്രാൻഡുകൾ തേടിപ്പോകാതെ കർഷക വിപണികളിൽ നിന്നോ  വിശ്വസിക്കാവുന്ന മറ്റ് ഇടങ്ങളിൽ നിന്നോ നേരിട്ട് വാങ്ങുക .

Related Stories

latest news


Most Popular