13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം*

നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന, വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.




ഉപ്പിലിട്ട ലഘു ഭക്ഷണങ്ങള്‍


ചിപിസ്, ഉപ്പിലിട്ട നട്ട്‌സ്, ക്രാക്കറുകള്‍ തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം തകരാറിലാക്കും. ഇവയിലടങ്ങിയിരിക്കുന്ന സോഡിയം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ അധിക സമ്മര്‍ദ്ദത്തിനും കാരണമാകുന്നു. 



പഞ്ചസാര ചേര്‍ന്ന പാനിയങ്ങള്‍


സോഡകള്‍ മധുരമുള്ള ജ്യൂസുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയുള്‍പ്പടെയുള്ള പഞ്ചസാര അടങ്ങിയ പാനിയങ്ങള്‍ അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടിയ അളവില്‍ പഞ്ചസാര കഴിക്കുന്നത് അധിക ഗ്ലൂക്കോസ് ഫില്‍ട്ടര്‍ ചെയ്യാന്‍ വൃക്കകളെ പ്രേരിപ്പിക്കുന്നു. ഇത് വൃക്കകളെ തകരാറിലാക്കും. സാധാരണ വെള്ളം, ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ പഴങ്ങളുടെ ജ്യൂസ് പഞ്ചസാര ചേര്‍ക്കാതെയുളളവ ഇവയൊക്കെ പകരമായി ഉപയോഗിക്കാവുന്നതാണ്.



ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങള്‍


കോള, സംസ്‌കരിച്ച ചീസ്, ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് തുടങ്ങിയ ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാതുക്കളുടെ സന്തുലിതാവാസ്ഥയെ തകരാറിലാക്കും. വൃക്കകള്‍ക്ക് അമിത ജോലിഭാരം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.



 
ചുവന്ന മാംസം


ചുവന്ന മാംസത്തില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും പ്യൂരിനുകളും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ജോലിഭാരം വര്‍ധിപ്പിക്കും. ഇവയുടെ അമിതമായ ഉപയോഗം വൃക്കകളെ സമ്മര്‍ദ്ദത്തിലാക്കും. പ്രത്യേകിച്ച് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉളളവരില്‍. ദീര്‍ഘകാല അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനായി മത്സ്യം, കോഴി ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.




സംസ്‌കരിച്ച മാംസം


ബേക്കണ്‍, സോസേജുകള്‍, തണുപ്പിച്ച് സൂക്ഷിച്ചിരിക്കുന്ന മാംസങ്ങള്‍ എന്നിവയില്‍ ഉപ്പും പ്രിസര്‍വേറ്റീവുകളും കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും വൃക്കകളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. പതിവായി ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് വൃക്കകളെ പെട്ടെന്ന് തകരാറിലാക്കുകയും ചെയ്യും.




ടിന്നിലടച്ചതും അച്ചാറിട്ടതുമായ ഭക്ഷണങ്ങള്‍

ടിന്നിലടച്ച സൂപ്പുകള്‍, ബീന്‍സ്, അച്ചാറുകള്‍ എന്നിവയില്‍ പലപ്പോഴും ഉയര്‍ന്ന അളവിലുള്ള ഉപ്പും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാല്‍ വൃക്കകളെ ദോഷകരമായി ബാധിക്കും. പതിവായി കഴിക്കുന്നത് രക്താതിമര്‍ദ്ദത്തിനും, വൃക്കകളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. കുറഞ്ഞ അളവില്‍ ഉപ്പ് അടങ്ങിയയതും വീട്ടില്‍ നിര്‍മ്മിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രുചി നിലനിര്‍ത്തുന്നതിനൊപ്പം അപകടസാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു.




കൃത്രിമ മധുരപലഹാരങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും

ഡയറ്റ് സോഡകള്‍, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്നിവയില്‍ കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന കൃത്രിമ അഡിറ്റീവുകള്‍ അടങ്ങിയിരിക്കാം. അമിതമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉയര്‍ന്ന അളവില്‍ സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നത് നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

Related Stories

latest news


Most Popular