13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

രാവിലെ വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നവരാണോ ? നല്ലതല്ലെന്നാണ് ക്ലിനിക്കൽ ഡയറ്റീഷൻ പറയുന്നത് !

പോഷക സമ്പുഷ്ടമായ ഏത്തപ്പഴം പലരും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് നല്ലതല്ലെന്നാണ് ക്ലിനിക്കൽ ഡയറ്റീഷനായ ഗാരിമ ഗോയൽ പറയുന്നത്.

ഗ്ലൈസെമിക് സൂചികയുടെ അളവുള്ളതിനാൽ പഴുത്ത നേന്ത്ര പഴം രക്തത്തിലെ പഞ്ചസാര ഉയർത്താൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള ഷുഗറിന്റെ വളർച്ച അത്ര നല്ലതല്ല. ഇത് പെട്ടെന്ന് തന്നെ വിശപ്പ് കൂട്ടാനും മന്ദതയുണ്ടാക്കാനും സാധ്യതയുണ്ട്.

നേന്ത്രപഴത്തിൽ അടങ്ങിയിട്ടുള്ള സിട്രിക്ക് മാലിക്ക് എന്ന ആസിഡുകൾ വെറും വയറ്റിൽ അസിഡിറ്റി കൂട്ടും. ആസിഡ് റിഫ്‌ലക്‌സ്, ഗ്യാസ്‌ട്രൈറ്റിസ് അല്ലെങ്കിൽ ദഹന പ്രശ്‌നം എന്നിവയ്ക്ക് സാധ്യതയുള്ള ആളുകൾക്ക് ഇത് പ്രശ്‌നമുണ്ടാക്കാം,' ഗോയൽ പറഞ്ഞു.

പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ആവശ്യമായ ധാതുക്കളായ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഏത്തപഴത്തിൽ കൂടുതലാണ്. എന്നിരുന്നാലും, രാവിലെ ഇവ മാത്രം കഴിക്കുന്നത് രക്തപ്രവാഹത്തിൽ ഈ ധാതുക്കളുടെ അളവ് പെട്ടെന്ന് വർധിക്കാൻ കാരണമാകും, ഇത് അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവരിൽ.

ചിലർക്ക്, വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നത് വയറു വീർക്കുന്നതിനോ, ഓക്കാനം ഉണ്ടാക്കുന്നതിനോ, അല്ലെങ്കിൽ നാരുകളുടെ അളവ് കാരണം നേരിയ വയറുവേദനയ്ക്കോ കാരണമാകുമെന്നും ഗോയൽ പറയുന്നു.
നട്‌സ്, വിത്തുകൾ, തൈര്, ഓട്‌സ് പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം പഴം കഴിക്കുന്നതാകും നല്ലത്. ഇത് പഞ്ചസാരയുടെ അളവ് ബാലൻസ് ചെയ്ത് നിർത്തുന്നതിൽ സഹായകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

latest news


Most Popular