13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വെളുക്കാനും തിളങ്ങാനും.....

വെളുക്കാനും തിളങ്ങാനും തേനും തേയിലവെള്ളവും


ചര്‍മത്തിന് നിറം എല്ലാവരുടേയും ആഗ്രഹമാകും. ഇത് പാരമ്പര്യവും ഭക്ഷണവും ചര്‍മ സംരക്ഷണവും തുടങ്ങിയ പല വിധ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയതാണെങ്കിലും. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ പല തരത്തിലെ വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതു തന്നെയാണ് ഏറ്റവും ഫലപ്രദവും സുരക്ഷിതവും. ഇല്ലാത്തവ പാര്‍ശ്വഫലങ്ങളുണ്ടാക്കും. കൃത്രിമ വഴികളെങ്കില്‍ കെമിക്കല്‍ അടക്കമുള്ള ദോഷങ്ങളും.

തേയില വെള്ളത്തില്‍ അല്‍പം തേന്‍


തേന്‍ ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമെല്ലാം ഇതിനു സഹായിക്കുന്നു. ഇതുപോലെയാണ് തേയില വെള്ളവും. തേയില വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതില്‍ അല്‍പം ഗോതമ്പുപൊടിയോ അരിപ്പൊടിയോ കലര്‍ത്താം. ഇത് അര മണിക്കൂറിന് ശേഷം കഴുകാം. ഇത് അടുപ്പിച്ച് അല്‍പ നാള്‍ ചെയ്യുന്നത് ചര്‍മത്തിനു നിറവും തിളക്കവുമെല്ലാം നല്‍കുന്ന ഒന്നാണ്.




തൈര്


ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇതു പല തരത്തിലും ചര്‍മത്തിനു നിറം നല്‍കാന്‍ സഹായിക്കും. നല്ല പുളിച്ച തൈരില്‍ അല്‍പം മഞ്ഞള്‍പ്പൊടി കലക്കിച്ചേര്‍ത്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. മഞ്ഞളും ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.നാല് ടീസ്പൂണ്‍ ചെറുപയര്‍ പൊടി എടുക്കുക ഇതില്‍ 20 മില്ലി തൈരും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിനും പുരട്ടുക. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം. ചെറുപയര്‍ പൊടിയും ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ ഏറെ നല്ലതാണ്.




പപ്പായ, മഞ്ഞള്‍പ്പൊടി, തേന്‍


ചര്‍മത്തിനു നിറം നല്‍കാന്‍ പപ്പായ പഴുത്തതും ഏറെ നല്ലതാണ്. പപ്പായ, മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ കലര്‍ത്തി കട്ടിയില്‍ മുഖത്തിടുക. ഇതു 15 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം.ഇത് അടുപ്പിച്ച് അല്‍പ നാള്‍ ചെയ്യുന്നത് ചര്‍മത്തിനു നിറവും തിളക്കവുമെല്ലാം നല്‍കുന്ന ഒന്നാണ്.




ഓറഞ്ച് നീരും ഓറഞ്ച് തൊലിയുമെല്ലാം


വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് നീരും ഓറഞ്ച് തൊലിയുമെല്ലാം ചര്‍മത്തിന് ഏറെ നിറം നല്‍കാനുള്ള വഴിയാണ്. ഓറഞ്ച് നീരില്‍ തേന്‍ ചേര്‍ത്തു പുരട്ടാം. ഇതില്‍ നാരങ്ങാനീരു പുരട്ടിയാല്‍ ഗുണം ഏറും. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിലോ വെള്ളത്തിലോ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.


ഉരുളക്കിഴങ്ങും


ചര്‍മത്തിന് നിറം നല്‍കാന്‍ ഉരുളക്കിഴങ്ങും ഏറെ നല്ലതാണ്. ഇതിന്റെ നീരില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. ചര്‍മത്തിലെ കറുത്ത കുത്തുകളും പാടുകളുമെല്ലാം നീങ്ങാനും ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മത്തിന് ഏറെ നല്ലതാണ്.




പാലും


പാലും ചര്‍മത്തിന് ഏറെ നല്ലതാണ്. പാലില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതില്‍ തേനിനൊപ്പം നാരങ്ങാനീരും കൂടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും അടുപ്പിച്ച് അല്‍പനാള്‍ മുഖത്തു പുരട്ടുന്നതു നല്ലതാണ്. ഇത് ചര്‍മത്തിന് തിളക്കവും നല്‍കും.

Related Stories

latest news


Most Popular