13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*കൂടുതൽ ആൾക്കാർ മരിക്കുന്നതിന് കാരണമാകുന്ന കാൻസറാണ് കോളൻ കാൻസർ ഈ രോഗത്തെ കുറിച്ച് അറിയാം*

ലോകത്തുടനീളം ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്നതിന് കാരണമാകുന്ന രണ്ടാമത്തെ കാൻസറാണ് കോളൻ കാൻസർ. അമ്പത് വയസിന് മുകളിലുള്ളവരെ സാധാരണയായി ബാധിക്കുന്ന ഈ കാൻസർ ഇപ്പോൾ ചെറുപ്പക്കാരിലും സാധാരണമാകുന്ന സാഹചര്യമാണുള്ളത്.
 
ഭക്ഷണരീതിയിലെ പ്രശ്‌നങ്ങൾ, വ്യായാമത്തിന്റെ അഭാവം, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയാണ് ഈ കാൻസറിലേക്ക് വഴിവയ്ക്കുന്നത്. തുടക്കത്തിലെ കണ്ടുപിടിച്ചാൽ മാത്രമേ ചികിത്സകൊണ്ടും ഫലവും അതിജീവനവും സാധ്യമാകുള്ളു.

മലബന്ധം, വയറിളക്കം, മലവിസർജനത്തിലെ മാറ്റങ്ങൾ എന്നിവയൊന്നും കാര്യമാക്കിതിരിക്കരുതെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയിൽ കൂടുതൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം.

കോളൻ കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ മറ്റൊന്നാണ് മലത്തിനൊപ്പം കാണുന്ന രക്തക്കറ. കടുത്ത നിറത്തിലോ അല്ലെങ്കിൽ വ്യക്തമായ ചുവന്ന നിറത്തിലോ പൂപ്പിനൊപ്പം രക്തം കാണാനുള്ള സാധ്യത കോളൻ കാൻസറിന്റെയോ ഹെമറോയിഡ്‌സിന്റെയോ ലക്ഷണമാകാം. 

നിങ്ങളുടെ വയറിനുണ്ടാകുന്ന വേദനയും കാര്യമായി എടുക്കേണ്ട ലക്ഷണമാണ്. 2024ലെ പഠനം പറയുന്നത് 63 ശതമാനം യുവാക്കളായ രോഗികളിൽ ഇതാണ് കോളൻ കാൻസറിന്റെ പ്രധാന ലക്ഷണമായി കണക്കാക്കുന്നത്. കഠിനമായ വേദന, ഉരുണ്ടുകയറ്റം ഇവ തുടർന്ന് കൊണ്ടിരിക്കുകയും അസഹനീയമാവുകയും ചെയ്യുന്ന അവസ്ഥ.

പെട്ടെന്ന് ശരീരത്തിന്റെ ഭാരം കുറയുന്നതും കോളൻ കാൻസറിന്റെ ലക്ഷണമാണ്. ഒരു കാര്യവുമില്ലാതെ ഭാരം കുറയാം. ഭക്ഷണക്രമത്തിലോ ഫിറ്റ്‌നസിലോ ഒരു മാറ്റവും നിങ്ങൾ വരുത്തിയിട്ടുണ്ടാവില്ല, ഇതും കാര്യമായി പലരും കാണാറില്ല. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും കോളൻ കാൻസറിന്റെ ലക്ഷണമാണ്. നല്ലൊരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റാലും ക്ഷീണവും തളർച്ചയും വിശപ്പില്ലായ്മയും ശ്രദ്ധിക്കണം.

Related Stories

latest news


Most Popular