13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുടിയുടെ കട്ടി കൂടാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയാം.

മുടി കൊഴിച്ചിൽ തടയാനും മുടിയുടെ കട്ടി കൂട്ടാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പോഷകാംശമുള്ള ഭക്ഷണം കഴിക്കുക, എണ്ണകൾ ഉപയോഗിച്ച് മസാജ് ചെയ്യുക, ഹെയർ പാക്കുകൾ ഇടുക, രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, സ്ട്രെസ് കുറയ്ക്കുക എന്നിവയാണ് പ്രധാന കാര്യങ്ങൾ.

ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താം. പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ എ, സി, ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. മുട്ട, കാരറ്റ്, കുരുമുളക്, തൈര്, കഞ്ഞിവെള്ളം, ചിയ സീഡ്, ബദാം, സീഡ്‌സ്‌ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

തലയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കും. വെളിച്ചെണ്ണ, നെല്ലിക്കാ ഓയില്‍, ജോജോബ എണ്ണ, ആര്‍ഗന്‍ ഓയില്‍ ഓയില്‍ എന്നിവ ചൂടാക്കി തലയിൽ മസാജ് ചെയ്യാം.വീട്ടില്‍ തന്നെ വിവിധ കൂട്ടുകള്‍ തയ്യാറാക്കി എണ്ണ കാച്ചുന്നതും ഏറെ ഗുണം നല്‍കും.ആയുര്‍വേദ എണ്ണകളും മുടിയ്ക്ക് ഏറെ ഗുണങ്ങള്‍ നല്‍കും.

മുട്ടയുടെ വെള്ള, തൈര്, തേൻ, കറ്റാർ വാഴ എന്നിവ ചേർത്ത് ഹെയർ പാക്കുകൾ ഉണ്ടാക്കാം. ഇത് മുടിയുടെ കട്ടി കൂട്ടാൻ സഹായിക്കും. ഹെന്ന,നെല്ലിക്ക, ചെമ്പരത്തി, പേരയില തുടങ്ങിയവയെല്ലാം മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ് .

ഷാമ്പൂ, കണ്ടീഷണർ, ഹെയർ ജെൽ എന്നിവയിലെ രാസവസ്തുക്കൾ മുടിക്ക് ദോഷം ചെയ്യും. അതുകൊണ്ട് പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. രാസവസ്തുക്കൾ ഒഴിവാക്കുക എന്നത് പ്രധാനമാണ്.തലയില്‍ കഴിവതും രാസവസ്തുക്കളോ പരീക്ഷണങ്ങളോ നടത്താതിരിയ്ക്കുക ഡ്രയര്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക.

ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ധാരാളം വെള്ളം കുടിക്കുക. മുടിയുടെ ആരോഗ്യത്തിനും മുടിയുടെ വരണ്ട സ്വഭാവം മാറാനും ഇതേറെ നല്ലതാണ്. സ്ട്രെസ്സ് മുടി കൊഴിച്ചിലിന് ഒരു കാരണമാണ്. യോഗ, മെഡിറ്റേഷൻ, ഇഷ്ടമുള്ള പാട്ടുകൾ കേൾക്കുക എന്നിവ ചെയ്യുന്നത് സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും. സ്ട്രെസ് കുറയ്ക്കുക എന്നത് മുടി കൊഴിച്ചിൽ തടയാൻ അത്യാവശ്യമാണ്.

Related Stories

latest news


Most Popular