13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള ഓള്‍റൗണ്ടര്‍; ഉരുളക്കിഴങ് നീര്

മുഖത്തെ കറുത്ത പാടുകള്‍ മാറാനും മുഖത്തിന്റെ ശോഭ വര്‍ദ്ധിക്കാനും പല പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നാം. മുഖക്കുരുവും കറുത്ത പാടുകളും മാറാന്‍ പല പഴങ്ങളും പച്ചക്കറികളും പല രീതിയില്‍ മാസ്‌ക് ആക്കി ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉള്ള ഒരു ഓള്‍റൗണ്ടര്‍ ആണ് ഉരുളക്കിഴങ്ങ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. പ്രായമാകുമ്പോള്‍ മുഖത്തിന് നഷ്ടമാകുന്ന ഇലാസ്തികത വീണ്ടെടുക്കാനും പൊട്ടറ്റോ ജ്യൂസ് ഏറ്റവും മികച്ചതാണ്. അകാല വാര്‍ധക്യം പിടികൂടുമ്പോഴുള്ള ചുളിവ് വീഴുന്നത് തടയാനും ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫെയ്‌സ് പാക്കുകള്‍ക്ക് കഴിയും.

സൂര്യപ്രകാശം ഏല്‍ക്കുന്നത് കൊണ്ടുള്ള കരിവാളിപ്പ് മാറാനുള്ള പ്രകൃതിദത്തമായ മാര്‍ഗമാണ് തണുപ്പിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മുഖത്ത് വയ്ക്കുന്നത്. കാരണം ഇതില്‍ കാറ്റെകോളേസ് എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

മെലാനിന്‍ ഉല്‍പാദനം വര്‍ധിക്കുന്നത് മൂലം ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ പിഗ്മെന്റേഷന്‍. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഒരു ചര്‍മ്മ പ്രശ്‌നമാണിത്. ഇതിന് പരിഹാരം കാണാന്‍ ഉരുളക്കിഴങ് ജ്യൂസ് പുരട്ടിയാല്‍ മതി.

ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസ് പുരട്ടുന്നതിലൂടെ ചര്‍മ്മത്തിലെ മൃദുകോശങ്ങള്‍ നീങ്ങി ഫ്രഷ്‌നെസും തിളക്കവും വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

Related Stories

latest news


Most Popular