13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ബിഎംഡബ്ല്യു X4 ഇന്ത്യയില്‍; വില 60 ലക്ഷം രൂപ മുതല്‍

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു രണ്ടാംതലമുറ ബിഎംഡബ്ല്യു എക്‌സ് 4 ഇന്ത്യയില്‍ പുറത്തിറക്കി. രണ്ട് ഡീസലും ഒരു പെട്രോള്‍ വകഭേദവുമുള്ള പുതിയ എക്‌സ് 4 എസ്‌യുവിക്ക് 60 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഈ വര്‍ഷം ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കുന്ന 12 വാഹനങ്ങളില്‍ ആദ്യത്തെതാണ് 2019 എക്‌സ് 4.


കമ്ബനിയുടെ ചെന്നൈ പ്ലാന്റില്‍നിന്നാണ് എക്‌സ് 4 പ്രാദേശികമായി അസംബിള്‍ ചെയ്ത് വിപണിയിലെത്തുന്നത്. പുതിയ CLAR പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ഇതുവഴി മുന്‍തലമുറ മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറയ്ക്കാന്‍ എക്‌സ് 4-ന് സാധിച്ചു. 81 എംഎം നീളവും 37 എംഎം വീതിയും 54 എംഎം വീല്‍ബേസും രണ്ടാംതലമുറ എക്‌സ് 4-ന് കൂടുതലുണ്ട്. പിന്‍നിരയില്‍ 27 എംഎം ലെഗ്‌റൂം കൂടുതലായി ലഭിക്കും. ബൂട്ട് സ്‌പേസ് 25 ലിറ്ററോളം വര്‍ധിച്ചു. ഡിസൈനില്‍ പുതുതലമുറ എക്‌സ് 3 മോഡലുകമായി ഏറെ സാമ്യമുണ്ട് എക്‌സ് 4-ന്. വലിയ 19 ഇഞ്ച് അലോയി വീല്‍, സൈഡ് സ്‌കേര്‍ട്ട്‌സ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, റിയര്‍ ഡിഫ്യൂസര്‍, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ എന്നിവയടങ്ങിയ എം സ്‌പോര്‍ട്ട് എക്‌സ് ഡിസൈന്‍ പാക്കേജ് എക്‌സ് 4-ന് കരുത്തന്‍ പരിവേഷം നല്‍കും. പരിഷ്‌കരിച്ച 10.25 ഇഞ്ച് മള്‍ട്ടി ഫങ്ഷന്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ അകത്തെ പ്രധാന മാറ്റങ്ങളിലൊന്നാണ്. ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 16 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ബിഎംഡബ്ല്യു ഗസ്ച്ചര്‍ കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, ഇലക്‌ട്രിക് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റു പ്രധാന ഫീച്ചേഴ്‌സ്.

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. 248 ബിഎച്ച്‌പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് പെട്രോള്‍ എന്‍ജിന്‍. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 188 ബിഎച്ച്‌പി പവറും 400 എന്‍എം ടോര്‍ക്കുമേകുമ്ബോള്‍ 3.0 ലിറ്റര്‍ ഡീസല്‍ 261 ബിഎച്ച്‌പി പവറും 620 എന്‍എം ടോര്‍ക്കും നല്‍കും. മൂന്നിലും 8 സ്പീഡ് ഓട്ടോമാറ്റിക്കമാണ് ട്രാന്‍സ്മിഷന്‍. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്ഡ്, അറ്റെന്‍ന്റീവ്‌നെസ് അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സുരക്ഷാ സന്നാഹങ്ങളും പുതിയ എക്‌സ് 4-ലുണ്ട്.

Related Stories

latest news


Most Popular