13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ടെക്‌നോ പോവ 7, പോവ 7 പ്രോ എന്നിവ ഇന്ത്യയിലെത്തി

ടെക്‌നോ രണ്ട് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡൈമന്‍സിറ്റി 7300 അള്‍ട്ടിമേറ്റ് പ്രോസസറില്‍ വരുന്ന ഈ ഫോണുകള്‍ക്ക് 6,000 എംഎഎച്ച് ബാറ്ററി കരുത്തുണ്ട്. 20,000 രൂപയില്‍ താഴെ വിലയിലൊതുങ്ങുന്ന ടെക്‌നോ പോവ 7, ടെക്‌നോ പോവ 7 പ്രോ എന്നിവയാണ് കമ്പനി പുറത്തിറക്കിയത്.

ജൂലൈ 10 മുതല്‍ ഫ്ലിപ്‌കാര്‍ട്ടിലൂടെയാണ് ഈ ഫോണുകളുടെ വില്‍പന.

ടെക്‌നോ പോവ 7 പ്രോ സ്പെസിഫിക്കേഷനുകള്‍

ടെക്‌നോ പോവ 7 പ്രോ 6.78 ഇഞ്ചിന്‍റെ 1.5കെ അമോൾഡ് ഡിസ്‌പ്ലെ സഹിതം വരുന്ന സ്‌മാര്‍ട്ട്‌ഫോണാണ്. 144 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. പീക്ക് ബ്രൈറ്റ്‌നസ് 4,500 നിറ്റ്‌സും. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7i സുരക്ഷയോടെ വരുന്ന ഫോണിന് ഐപി64 റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്.

മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രോസസറിനൊപ്പം 8ജിബി റാമും 256 ജിബി വരെ യുഎഫ്‌എസ് 2.2 സ്റ്റോറേജും ക്രമീകരിച്ചിരിക്കുന്നു. 64 എംപിയുടെ സോണി ഐഎംഎക്സ്682 പ്രൈമറി ക്യാമറയുണ്ട് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇതിനൊപ്പം 4കെ 30fps വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയുള്ള 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സറും നല്‍കിയിട്ടുണ്ട്.

ടെക്‌നോ പോവ 7 സ്പെസിഫിക്കേഷനുകള്‍

ടെക്‌നോ പോവ 7 വരുന്നത് 6.78 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ എല്‍സിഡി ഡിസ്‌പ്ലെയുമായാണ്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന ഡിസ്‌പ്ലെയുടെ പീക്ക് ബ്രൈറ്റ്‌നസ് 900 നിറ്റ്‌സാണ്. സമാന ഡൈമന്‍സിറ്റി 7300 അള്‍ട്ടിമേറ്റ് പ്രോസസര്‍ സഹിതം വരുന്ന പോവ 7ല്‍ 8 ജിബി വരെ റാമും 2.2 യുഎഫ്‌എസ് സ്റ്റോറേജും സംയോജിപ്പിച്ചിരിക്കുന്നു.


Related Stories

latest news


Most Popular