13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുമായി സാംസങ്

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുമായി സാംസങ്. എസ്10, എസ് 10പ്ലസ്, എസ് 10ഇ തുടങ്ങിയ മോഡലുകളെയാണ് സാംസങ് അവതരിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് സാംസങ് പുതിയ മോഡലുകളെ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലും സാംസങ് തങ്ങളുടെ മൂന്നു മോഡലുകളെയും അവതരിപ്പിച്ചു.
ഇന്ത്യയില്‍ ഈ മൂന്ന് മോഡലുകളും വില്‍പ്പന നടത്തുമ്പോള്‍ എച്ച്‌.ഡി.എഫ്.സി ബാങ്കുമായി ചേര്‍ന്ന് നിരവധി ലോഞ്ചിംഗ് ഓഫറുകളും ഡിസ്‌കൗണ്ടും ലഭ്യമാക്കും.

ഈ മൂന്ന് മോഡലുകളിലും ഏറ്റവും കൂടുതല്‍ അഫോര്‍ഡബിളായിട്ടുളളത് എസ്10ഇ ആണ്. മറ്റു മോഡലുകളെ അപേക്ഷിച്ച്‌ ചെറിയ സ്റ്റേറേജ് കോണ്‍ഫിഗരേഷന്‍ മാത്രമാണ് മാറ്റമുള്ളത്.6 ജി.ബി റാം, 128 ജി.ബി ഇന്റേണല്‍ മെമ്മറിയും ആണ് ഫോണിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി. പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ വില 55,900 രൂപയാണ്.


സാംസഗ് എസ്10 രണ്ട് സേറ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്.8 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 66,900 രൂപയാണ് .ഇത് വേരിയന്റ് പ്രിസം ബ്ലൂ, പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും.8ജി.ബി റാമും 512 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 84,900 രൂപയുമാണ് വില.ഇത് പ്രിസം വൈറ്റ് നിറത്തിലുമാണ് ലഭിക്കുന്നത്.

സാംസഗ് എസ്10 പ്ലസിന് മൂന്ന് സേറ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. 8ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള മോഡലിന് 73,900 രൂപയാണ് വില. പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ നിറങ്ങളില്‍ ഇത് ലഭ്യമാണ്. 8ജി.ബി റാം 512 ജി.ബി മോഡലിന് 91,900 രൂപയും 12 ജി.ബി റാം 1റ്റി.ബി മോഡലിന് 1,17,900 രൂപയുമാണ് വില. ഹൈ എന്റ് 1ടി.ബി സെറാമിക് വൈറ്റ്, സെറാമിക് ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭിക്കും.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം മാള്‍, ടാറ്റാ ക്ലികിലൂടെയും സാംസഗ് ഓണ്‍ലൈന്‍ സ്റ്റോറിലും തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറിലും ഈ പുതിയ മോഡലുകള്‍ ലഭ്യമാകും.

Related Stories

latest news


Most Popular