13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ ആരംഭിച്ചു

ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നിലയത്തില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ ആരംഭിച്ചു. 14 ദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയ ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെല്ലാം അവരെ ചുമതലപ്പെടുത്തിയ ശാസ്ത്ര ദൗത്യങ്ങളില്‍ വ്യാപൃതരായിരിക്കുകയാണെന്ന് ആക്‌സിയം സ്‌പേസ് പറയുന്നു.

ബഹിരാകാശത്തെ അസ്ഥിപേശീ ശോഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുകയാണ് ലക്ഷ്യം. വിവിധ ഇന്ത്യന്‍ ലബോറട്ടറികളില്‍ നിന്നുള്ള ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു ശുക്‌ള ബഹിരാകാശ നിലയത്തില്‍ നടത്തുക. അതിലൊന്നാണ് മയോജെനസിസ് പരീക്ഷണം. ബെംഗളുരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെല്‍ സയന്‍സ് ആന്റ് റിജനറേറ്റീവ് മെഡിസിന് വേണ്ടിയാണിത് (ഇന്‍സ്റ്റെം) നടത്തുന്നത്. 

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിലൂടെ ബഹിരാകാശ സഞ്ചാരികള്‍ നേരിടുന്ന അസ്ഥിപേശികളുടെ നശീകരണം ഉള്‍പ്പടെയുള്ള അവസ്ഥകള്‍ക്കുള്ള ചികിത്സകള്‍ വികസിപ്പിക്കാനാവും. ഒപ്പം ഭൂമിയിലുള്ളവര്‍ക്കും പേശീ നശീകരണം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവും.

ഇന്ത്യയില്‍നിന്നുള്ള മൈക്രോ ഗ്രാവിറ്റി പരീക്ഷണ ദൗത്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഐഎസ്ആര്‍ഒ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ബഹിരാകാശ നിലയ പദ്ധതികളിൽ അതിനുള്ള അവസരം ഒരുക്കാനുമാവും.

ഈ ഏഴ് പരീക്ഷണങ്ങള്‍ക്ക് പുറമെ ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് അഞ്ച് ശാസ്ത്ര പരീക്ഷണങ്ങളും രണ്ട് ഇന്‍ ഓര്‍ബിറ്റ് സ്‌റ്റെം (ശാസ്ത്രം, സാങ്കേതിക എഞ്ചിനീയറിങ്, ഗണിതശാസ്ത്രം) ഡെമോണ്‍സ്‌ട്രേഷനുകളും നടത്തും .














Related Stories

latest news


Most Popular