13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഗൂഗിൾ മാപ്പിൽ ഇനി കെഎസ്ആർടിസി റൂട്ടും സമയവും അറിയാം.

സമയവും റൂട്ടും അറിയാതെ ദീർഘ നേരം ബസിനായി ഇനി കാത്തിരിക്കേണ്ട ആവശ്യം ഇല്ല. ഇനി മുതൽ കെഎസ്ആർടിസി സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ അറിയാം. ഈ വിവരങ്ങൾ എല്ലാം മാപ്പിൽ ഉൾപ്പെടുത്താൻ തീരുമാനമായി. നേരത്തെ ബസ് എത്തുന്ന കൃത്യസമയം അറിയാത്തതിനാൽ ദീർഘനേരം ബസിനായി കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത്തരത്തിലുണ്ടാകുന്ന സമയ നഷ്ടത്തിനും മറ്റ് ബുദ്ധിമുട്ടുകൾക്കും പുതിയ തീരുമാനത്തിലൂടെ പരിഹാരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ ഹാൻഡ് സെറ്റിൽ നോക്കി വളരെ എളുപ്പത്തിൽ തന്നെ ബസ് ഏത് സമയത്ത് വരുമെന്നും ഏത് റൂട്ടിലാണ് ഇപ്പോൾ സർവ്വീസെന്നും അറിയാൻ സാധിക്കും. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ടിലാണ് ഈ വിവരങ്ങൾ ലഭ്യമാകുക. യാത്ര ചെയ്യേണ്ട സ്ഥലം സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ ആ റൂട്ടിലെ കെഎസ്ആർടിസി ബസ് സംബന്ധിച്ച വിവരങ്ങൾ സമയം ഉൾപ്പെടെ ലഭിക്കും. സിറ്റി സർക്കുലർ സർവീസുകളുടെ വിവരം പൂർണമായും ഉൾപ്പെടുത്തിയ ശേഷമാകും ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരങ്ങൾ ചേർക്കുക. ശേഷം മുഴുവൻ കെഎസ്ആർടിസി ബസ്സുകളുടേയും റൂട്ട് ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തും. 

Related Stories

latest news


Most Popular