13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വാട്ട്സ്‌ആപ് തുറക്കാതെ ഇനി ഓഡിയോ കേള്‍ക്കാം

പുതിയ ഓഡിയോ പ്ലേബാക്ക് ഫീച്ചറുമായി വാട്ട്സ്‌ആപ്. ആപ്പിന്‍റെ പുതിയ അപ്ഡേറ്റില്‍ വാട്ട്സ്‌ആപ്തുറക്കാതെ മൊബൈലിലെ നോട്ടിഫിക്കേഷന്‍ പാനലില്‍വെച്ച്‌ തന്നെ ഓഡിയോ കേള്‍ക്കാന്‍ കഴിയും. വേര്‍ഷന്‍ 2.19.91.1 ലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വോയ്സ് മെസ്സേജും ഓഡിയോ ഫയലുമെല്ലാം ഇത്തരത്തില്‍ തുറന്ന് കേള്‍ക്കാന്‍ സാധിക്കും. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ബീറ്റാ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും ഇപ്പോള്‍ ലഭ്യമാണ്.

കൂടാതെ, ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ ഇനി വീഡിയോ കോളും ഓഡിയോ കോളും ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ അസിസ്റ്റന്‍റിലൂടെ നേരത്തെ ടെക്സ്റ്റ് മെസ്സേജ് മാത്രമാണ് സാധിച്ചിരുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമാണ് ലഭ്യമായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലെ പോലെ വീഡിയോ കാണാനും, ഡാര്‍ക് മോഡും വാട്ട്സ്‌ആപില്‍ ലഭ്യമാക്കാനും കമ്പനി ശ്രമം ആരംഭിച്ചിട്ടുണ്ട്.

Related Stories

latest news


Most Popular