13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കാഴ്ച വൈകല്യമുള്ളവര്‍ക്കും ഇനി ലാപ്‌ടോപ്പ് ഉപയോഗിക്കാം

യൂഡല്‍ഹി: കാഴ്ച വൈകല്യമുള്ളവര്‍ക്കും ഇനി ലാപ്‌ടോപ്പ് ഉപയോഗിക്കാം. അതിനായുള്ള ഉപാധിയുമായിട്ടാണ് ഐഐടി ഡല്‍ഹി രംഗത്ത് എത്തിയിരിക്കുന്നത്. മാത്രമല്ല, സാധാരണ സ്‌ക്രീനിന് പകരം ബ്രെയ്ലി ഡിസ്പ്ലേ/ ടച്ച്‌പാഡുള്ള ഡോട്ട്ബുക്ക് എന്ന് പേരാണ് ലാപ്ടോപ്പിനുള്ളത്. കൂടാതെ, QWERTY കീപാഡ് ഉള്‍പ്പെടുത്തിയിട്ടുള്ള ഡോട്ട്ബുക്കില്‍ ഇ-മെയില്‍, കാല്‍ക്കുലേറ്റര്‍, വെബ് ബ്രൗസര്‍ തുടങ്ങി അവശ്യ ആപ്ലിക്കേഷനുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറെമ, കീ ബോര്‍ഡ്, ഡിസ്പ്ലേ എന്നിവയില്‍ മാറ്റങ്ങളുള്ള 40Q, 20P എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡലുകളിലാണ് ഡോട്ട്ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, ദൈനംദിന ജീവിതത്തില്‍ ആവശ്യമായ ഡിജിറ്റല്‍ സാങ്കേതികവിദ്യ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്വയം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

അതായത്, ഡോട്ട്ബുക്ക് കൂടുതല്‍പ്പേരില്‍ എത്തുന്നതോടെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് കൂടുതല്‍ സാധ്യതയും വന്നുചേരുമെന്നതില്‍ സംശയമില്ല. മാത്രമല്ല, അമേരിക്കന്‍ നിര്‍മ്മിത ബ്രെയ്ലി ലാപ്ടോപ്പുകള്‍ നേരത്തെ ലഭ്യമായിരുന്നെങ്കിലും സധാരണക്കാര്‍ക്ക് അപ്രാപ്യമായ വിലയാണ് ഈടാക്കിയിരുന്നത്. കൂടാതെ, 2500 യു.എസ് ഡോളറിലേറെയായിരുന്നു ഇതിന്റെ വില. എന്നാല്‍ ഡോട്ട്ബുക്കിന് ഇതില്‍ നിന്ന് 60 ശതമാനത്തോളം വില കുറയും.ഇതിനുപുറമെ, 40Q മോഡലിന് ഏകദേശം 60,000 രൂപയും 20P മോഡലിന് 40,000 രൂപയുമാണ് വില. മാര്‍ച്ചില്‍ ബുക്കിങ് ആരംഭിക്കുന്ന ഡോട്ട്ബുക്ക് ഈ വര്‍ഷം അവസാനത്തോടെ ഉപയോക്താക്കളില്‍ എത്തിക്കാനാകുമെന്ന് ഐഐടി അധികൃതര്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഐഐടി ഡല്‍ഹിയിലെ ഗവേഷക വിദ്യാര്‍ഥികളായ സുമന്‍ മുരളികൃഷ്ണന്‍, പുല്‍കിത് സപ്ര എന്നിവരാണ് ഇന്ത്യയിലെ ആദ്യ ബ്രെയ്ലി ലാപ്ടോപ്പായ ഡോട്ട്ബുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കൂടാതെ, നോയിഡയിലെ കൃതികല്‍ സൊല്യൂഷന്‍സ്, ചെന്നൈയിലെ ഫീനിക്സ് മെഡിക്കല്‍ സിസ്റ്റംസ്, ഡല്‍ഹിയിലെ സക്ഷം ട്രസ്റ്റ് എന്നിവരും പദ്ധതിയില്‍ പങ്കാളികളായിരുന്നു.

Related Stories

latest news


Most Popular