13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് രംഗത്തും പിടിമുറുക്കാൻ ഓപ്പണ്‍എഐ; എഐ അധിഷ്‌ഠിത ബ്രൗസര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ പുറത്തിറക്കും

ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് രംഗത്തും പിടിമുറുക്കാൻ ഒരുങ്ങുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. ഗൂഗിളിന്‍റെ ഏറ്റവും പ്രചാരമുള്ള ക്രോം ബ്രൗസറിനെ വീഴ്ത്താൻ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ പ്രധാനികളിലൊന്നായ ഓപ്പണ്‍എഐ, എഐ അധിഷ്‌ഠിത ബ്രൗസര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ പുറത്തിറക്കും.

ഓപ്പണ്‍എഐ ബ്രൗസര്‍ പ്രവര്‍ത്തനം എങ്ങനെ?

ബ്രൗസര്‍ വിപണിയില്‍ ഗൂഗിള്‍ ക്രോമിനുള്ള മേധാവിത്വം തകര്‍ക്കുകയാണ് ഓപ്പണ്‍എഐയുടെ ലക്ഷ്യം. ചാറ്റ്‌ബോട്ടുകള്‍ക്കും മറ്റ് എഐ ടൂളുകള്‍ക്കും അപ്പുറത്തേക്ക് ഇന്‍റര്‍നെറ്റില്‍ സ്ഥാനമുറപ്പിക്കാനാണ് ഓപ്പണ്‍എഐയുടെ ശ്രമം. ഓരോ വെബ്‌സൈറ്റുകളിലേക്കും ചൂണ്ടുപലകയാവുന്ന പരമ്പരാഗത ബ്രൗസറുകള്‍ക്ക് പകരം എഐ നിയന്ത്രിക്കുന്ന, എഐ ചോദ്യങ്ങള്‍ പ്രോസസ് ചെയ്യുകയും വേഗത്തിലും എളുപ്പത്തിലും ഉത്തരം നല്‍കുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഓപ്പണ്‍എഐയുടെ പുത്തൻ ബ്രൗസര്‍.

ചാറ്റ് ജിപിടില്‍ ചാറ്റ് ചെയ്യുന്നത്ര ലളിതമായി ഈ ബ്രൗസറില്‍ ടാസ്‌കുകള്‍ ചെയ്യാനാകും. കൂടാതെ ബ്രൗസറുകളില്‍ അനേകം ടാബുകള്‍ ഓപ്പണാക്കി വെക്കുന്ന പതിവ് രീതിക്ക് വിരാമമിടാന്‍ ഇതുവഴിയാകും. എഐ കൂടുതല്‍ വ്യക്തിഗതമായ സെര്‍ച്ച് ഫലങ്ങളും വിവരങ്ങളും യൂസര്‍മാര്‍ക്ക് നല്‍കും.

ആഗോള ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് വിപണിയുടെ മൂന്നിലൊന്നും കൈകാര്യം ചെയ്യുന്നത് ഗൂഗിള്‍ ക്രോമാണ്. ഗൂഗിളിന്‍റെ പരസ്യ, ട്രാഫിക് മേഖലകളുടെ പ്രധാന സോഴ്‌സ് ഈ സെര്‍ച്ച് എഞ്ചിനാണ്. യൂസര്‍മാരുടെ എണ്ണത്തില്‍ ക്രോമിനെ വെല്ലുവിളിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ഓപ്പണ്‍എഐയുടെ എഐ ബ്രൗസറിന് കഴിഞ്ഞാല്‍ അത് ഗൂഗിളിന്‍റെ പ്രധാന വരുമാന സ്രോതസിനെ പ്രതികൂലമായി ബാധിക്കും. 

Related Stories

latest news


Most Popular