13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വാട്‌സ്ആപ്പില്‍ ഇനി മുതൽ വെബ് റാപ്പർ സാങ്കേതികവിദ്യ

മിക്ക ആളുകളും കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ വിൻഡോസിനെയാണ് ആശ്രയിക്കാറുള്ളത്. ആ വിന്‍ഡോസ് വേര്‍ഷന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പകരം വെബ് ബ്രൗസർ അടിസ്ഥാനമാക്കി വെബ് റാപ്പർ സംവിധാനം അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.

വാട്‌സ്ആപ്പില്‍ ആൻഡ്രോയ്‌ഡ്, ഐഒഎസ്, ഐപാഡോസ്, മാക്രോസ്, വെയർഒഎസ്, വിൻഡോസ് എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി പ്രത്യേക ആപ്ലിക്കേഷനുകളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇതിന് ഒരു മാറ്റം വരുത്താനായാണ് മെറ്റ ഇപ്പോൾ നേറ്റീവ് വിൻഡോസ് ആപ്പ് ഉപേക്ഷിച്ച് വെബ് റാപ്പർ സംവിധാനത്തിലേക്ക് വാട്‌സ്ആപ്പ് തിരിയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മൈക്രോസോഫ്റ്റ് സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്പിന്‍റെ നിലവിലെ പതിപ്പിൽ നിന്ന് ഇത് വളരെ വ്യത്യസ്‌തമായിരിക്കും പുതിയ വാട്‌സ്ആപ്പ് വെബ് റാപ്പര്‍ പതിപ്പ്. വാട്‌സ്ആപ്പ് ഇനിമുതൽ വെബ് റാപ്പർ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും വിൻഡോസ് കമ്പ്യൂട്ടറുകളില്‍ ലഭ്യമാവുക. ഒരു ആപ്ലിക്കേഷനായി പ്രവർത്തിക്കുന്നതിന് പകരം വാട്‌സ്ആപ്പ് വെബ് ബ്രൗസർ വഴി പ്രവർത്തിക്കുന്ന സംവിധാനമാണിത്.

വാട്‌സ്ആപ്പില്‍ ഒരു മാറ്റം വരുമ്പോൾ അത് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരുമിച്ച് നടപ്പിലാക്കാൻ മെറ്റയെ വെബ് റാപ്പർ സംവിധാനം അനുവദിക്കും. ഒപ്പം ഈ സംവിധാനത്തിലൂടെ പെട്ടെന്ന് ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റുകൾ നൽകാനും സഹായിക്കും. എന്നാൽ ഈ മാറ്റം കുറെ ഏറെ ഉപഭോക്താക്കളെ ബാധിക്കുകയും, നിലവിലെ വിൻഡോസ് ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന ഫീച്ചറുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നു എന്നത് മറ്റൊരു കാര്യം.

നിലവിലെ വിൻഡോസ് ആപ്പിനേക്കാൾ 30 ശതമാനം വരെ കൂടുതൽ റാം പുതിയ വെബ് വേർഷന് വേണ്ടിവരും എന്നതാണ് ആദ്യ പോരായ്‌മ. ഒപ്പം തന്നെ വെബ് വേർഷൻ ഡെസ്‌ക്‌ടോപ്പ് ആപ്പിനെക്കാൾ വേഗം കുറഞ്ഞതാകാനും സാധ്യതയുണ്ട്. ബ്രൗസറിൽ പ്രവർത്തിക്കുമ്പോൾ റെൻഡറിങ്, ജിപിയു, നെറ്റ്‌വർക്കിങ് തുടങ്ങി നിരവധി സബ്-പ്രോസസ്സുകൾ ഒരേസമയം പ്രവർത്തിക്കേണ്ടിവരും.

Related Stories

latest news


Most Popular