13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

fz ബൈക്കുകളുടെ പുത്തന്‍ പതിപ്പുമായ് യമഹ മോട്ടോര്‍സ്; വില 95,000 രൂപ മുതല്‍

FZ ബൈക്കുകളുടെ പുത്തന്‍ പതിപ്പുമായ് യമഹ മോട്ടോര്‍സ്. FZ, FZS എന്നീ മൂന്നാം തലമുറ ബൈക്കുകള്‍ വിപണിയിലെത്തിയിരിക്കുകയാണ്. 95,000 രൂപയാണ് 2019 യമഹ FZ V3.0 ന് കമ്ബനി നിശ്ചയിച്ചിരിക്കുന്ന വില. FZS V3.0 ന് 97,000 രൂപയും. മുന്‍തലമുറയെക്കാള്‍ 13,000 രൂപയും 9,000 രൂപയുമാണ് പുതിയ മോഡലുകള്‍ക്ക് യഥാക്രമം കൂടിയിരിക്കുന്നത്. ഇരു ബൈക്കുകള്‍ക്കും എബിഎസ് പിന്തുണയുമുണ്ട്.

പുറംമോടിയില്‍ നടത്തിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍ FZ, FZS ബൈക്കുകള്‍ക്ക് പുതുമ നല്‍കുന്നു. മൂന്നാംതലമുറ FZ ബൈക്കുകളുടെ ഡിസൈനില്‍ മുതിര്‍ന്ന FZ25 നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുതിയ ഹെഡ്‌ലാമ്ബ് ശൈലിയാണ് യമഹ FZ മോഡലുകളുടെ മുഖ്യമായ ആകര്‍ഷണം.

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലുകളില്‍ എടുത്തുപറയണം. മുന്‍വശത്ത് പ്രത്യേകം ഒരുങ്ങുന്ന എയര്‍ വെന്റുകള്‍ കാഴ്ച്ചഭംഗി മാത്രമാണ് ലക്ഷ്യമിടുന്നത്. പുതിയ അലോയ് വീലുകളും എഞ്ചിന്‍ കവറും FZ ബൈക്കുകള്‍ക്ക് പുതുതലമുറ ഭാവം നല്‍കുന്നു.

വലുപ്പം കൂടിയ ഇന്ധനടാങ്കിന് കാര്യമായ പങ്കുണ്ട്. ബോഡി ഗ്രാഫിക്‌സ്, സെന്‍ട്രല്‍ പാനല്‍, ബെല്ലി പാന്‍ എന്നീ ഘടകങ്ങള്‍ FZ, FZS മോഡലുകളെ തമ്മില്‍ വേര്‍തിരിക്കും. എന്നാല്‍ പരിഷ്‌കാരങ്ങള്‍ ബൈക്കിന്റെ പുറംമോടിയില്‍ മാത്രമായി ഒതുങ്ങിപ്പോവുകയാണ്.

നിലവിലെ 149 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ തന്നെ മൂന്നാംതലമുറ FZ ബൈക്കുകളിലും തുടരുന്നു. എഞ്ചിന് 8,000 rpm ല്‍ 13 bhp കരുത്തും 6,000 rpm ല്‍ 12.8 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കുകള്‍ വേഗം നിയന്ത്രിക്കും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച്‌ ഒറ്റ ചാനല്‍ എബിഎസ് സംവിധാനത്തിന്റെയും പിന്തുണയും ബൈക്കുകള്‍ക്കുണ്ട്. ബ്ലാക്ക് , ഗ്രെയ്, ബ്ലൂ ,സിയാന്‍ എന്നിങ്ങനെ നാല് നിറങ്ങളാണ് FZS ല്‍ തിരഞ്ഞെടുക്കാനാവുക.

Related Stories

latest news


Most Popular