13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

45 കോടി ഉപഭോക്താക്കളെ സ്വന്തമാക്കി; ഗൂഗിള്‍ ജെമിനി

പ്രതിമാസ 45 കോടി സജീവ ഉപഭോക്താക്കളെ സ്വന്തമാക്കിയിരിക്കുകയാണ് ഗൂഗിള്‍ ജെമിനി. ജെമിനിയുടെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ സാമ്പത്തിക വര്‍ഷത്തെ മുന്‍പാദത്തേക്കാള്‍ 50 ശതമാനത്തിലേറെ വർധനവാണ് ഉണ്ടായത്.

ഗൂഗിള്‍ ഇന്ത്യയുടെ മാർക്കറ്റിങ് ആന്റ് സൈറ്റ് മേധാവി ശേഖര്‍ ഖോസ്ലയാണ് കമ്പനിയുടെ ഈ നേട്ടം സംബന്ധിച്ച വിവരം അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് 18 വയസായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജെമിനി പ്രീമിയം എഐ പ്രോ സബ്‌സ്‌ക്രിപ്ഷൻ കമ്പനി സൗജന്യമായി ലഭ്യമാക്കിയത്. പ്രതിദിനം 19500 രൂപ നിരക്കുള്ള പ്ലാന്‍ ആണിത്.

2025 സെപ്റ്റംബര്‍ 15 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. ഈ പ്ലാന്‍ പ്രഖ്യാപിച്ചത് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സബ്‌സ്‌ക്രിപ്ഷൻ പ്ലാന്‍ വഴി ഗൂഗിള്‍ വികസിപ്പിച്ച ജെമിനി 2.5 പ്രോ, ഡീപ്പ് റിസര്‍ച്ച്, എഐ വീഡിയോ ജനറേറ്റര്‍, വിയോ 3 എന്നിവ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്കാവും. ഫ്ലോ, നോട്ട്ബുക്ക് എല്‍എം പോലുള്ള എഐ ടൂളുകളും ഉപയോഗിക്കാനാവും.

ഇപ്പോൾ ജെമിനിയുടെ വലിയ എതിരാളി ചാറ്റ്ജിപിടിയാണ്. ചാറ്റ് ജിപിടിയ്ക്ക് 60 കോടി പ്രതിമാസ സജീവ ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ചാറ്റ് ജിപിടിയെ മറികടക്കാന്‍ ജെമിനിക്ക് ഇനിയും ഉപഭോക്താക്കളെ സ്വന്തമാക്കേണ്ടതുണ്ട്. എന്നാല്‍ അതിവേഗം അത് സംഭവിക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Stories

latest news


Most Popular