19 Jun 2026
Friday
LATEST NEWS
കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ... റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു...

ഡാഷ്ബോർഡിൽ Check Engine എന്നെഴുതിയ ഒരു മഞ്ഞ / ഓറഞ്ച് കളർ warning light കാണാറുണ്ടല്ലോ? എന്താണെന്നറിയാമോ?

മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ് (MIL) എന്നതാണ് ഇതിൻ്റെ സാങ്കേതിക നാമം. 

ഏത് ഡ്രൈവിംഗ് സാഹചര്യങ്ങളിലും, എൻജിൻ്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ ഒരു കമ്പ്യൂട്ടർ നിയന്ത്രിത എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ആധുനിക വാഹനങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

എഞ്ചിൻ്റെ വേഗത, ചൂട്, ലൂബ്രിക്കേഷൻ, പുറന്തള്ളുന്ന കാർബൺ,  വാഹനത്തിൻ്റെ വേഗത, എയർ ഫ്യൂൽ മിക്സ്ചർ അളവ് തുടങ്ങി നിരവധി ഘടകങ്ങൾ അറിയുന്ന സെൻസറുകളും ഫ്യുവൽ ഇൻജക്ടറുകൾ വാൽവുകൾ തുടങ്ങിയ ആക്ച്യുവേറ്ററുകൾ എഞ്ചിനും മറ്റു നിയന്ത്രണങ്ങൾക്കും ഉള്ള ECU കൾ അടങ്ങിയതാണ്  ഈ സംവിധാനം

 ഇഗ്നീഷ്യൻ  കീ ON ചെയ്യുമ്പോൾ തെളിയുകയും എൻഞ്ചിൻ START ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അണയുകയും ചെയ്താൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം

ഈ ലൈറ്റ് എല്ലായ്പോഴും തെളിഞ്ഞിരിക്കുകയോ മിന്നിത്തെളിയുകയോ ചെയ്യുകയാണെങ്കിൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം സംവിധാനത്തിലെവിടെയെങ്കിലും തകരാർ ഉണ്ടെന്ന് ഉറപ്പിക്കാം. എഞ്ചിനും അനുബന്ധ സംവിധാനങ്ങൾക്കും ഗുരുതര കേടുപാടുകൾ വരാതിരിക്കാൻ ഉടൻ തന്നെ വാഹനം ഒരു സാങ്കേതിക വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കുക
ഈ സൂചന ലൈറ്റുകൾ ശ്രദ്ധിക്കുക, കാരണം അവ നിങ്ങളുടെ വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനവും ഉറപ്പാക്കാൻ സഹായിക്കുന്നു.

 കടപ്പാട്
#mvdkerala #

Related Stories

latest news


Most Popular