13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

എര്‍ട്ടിഗ ആറ് സീറ്റ് വേരിയന്റ് ഉടനെത്തും

മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ കൂടുതല്‍ എക്‌സിക്യുട്ടീവാകുന്നു. ഏഴ് സീറ്റുകളുമായി എത്തിയിരുന്ന എര്‍ട്ടിഗയുടെ ആറ് സീറ്റ് വേരിയന്റ് ഒരുങ്ങുന്നതായി സൂചന. ക്യാപ്റ്റന്‍ സീറ്റ് ഒരുക്കുന്നതോടെ വാഹനം ഏറെ സ്‌പേഷ്യസ് ആകുമെന്നതാണ് പ്രത്യേകത.
ആറ് സീറ്റില്‍ എത്തുന്ന എര്‍ട്ടിഗ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഏറെ വൈകാതെ തന്നെ ഈ വാഹനം അവതരിപ്പിക്കുമെന്ന് ടീം ബിഎച്ച്‌പി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബറിലാണ് എര്‍ട്ടിഗയുടെ രണ്ടാം തലമുറ വാഹനം ഇന്ത്യയില്‍ എത്തിയത്. ആദ്യമോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് പുതിയ എര്‍ട്ടിഗ എത്തിയത്. ഈ മോഡലില്‍ നിന്ന് സീറ്റിന്റെ ഘടനയില്‍ മാറ്റം വരുത്തിയായിരിക്കും പുതിയ മോഡല്‍ എത്തുക. നിലവിലെ മോഡലില്‍ രണ്ടാംനിരയില്‍ ബെഞ്ച് സീറ്റാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ആറ് സീറ്റ് പതിപ്പില്‍ ഇത് ക്യാപ്റ്റന്‍ സീറ്റാകും. എര്‍ട്ടിഗയുടെ ടോപ്പ് എന്‍ഡ് പതിപ്പിലായിരിക്കും ഈ വാഹനം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
1.5 ലിറ്റര്‍ K15B എസ്‌എച്ച്‌വിഎസ് പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലുമാണ് എര്‍ട്ടിഗ നിരത്തിലെത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 104 ബിഎച്ച്‌പി പവറും 138 എന്‍എം ടോര്‍ക്കുമേകുമ്ബോള്‍ ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്‌പി പവറും 200 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍.

Related Stories

latest news


Most Popular