13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ടിഗോര്‍, ടിയാഗൊ മോഡലുകളില്‍ എബിഎസ് സംവിധാമൊരുക്കി ടാറ്റ

ടിയാഗൊ ഹാച്ച്‌ബാക്കിനും ടിഗോര്‍ കോമ്ബാക്‌ട് സെഡാനും എബിഎസ് സംവിധാനം ഒരുക്കി ടാറ്റ. നേരത്തെ XZ, XZA, XZ പ്ലസ് വകഭേദങ്ങള്‍ക്ക് മാത്രമെ എബിഎസ് ലഭിച്ചിരുന്നുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന BNSVAP (ഭാരത് ന്യൂ സേഫ്റ്റി വെഹിക്കിള്‍ അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ പ്രകാരമാണ് കമ്ബനി വാഹനങ്ങളില്‍ എബിഎസ് ഘടിപ്പിച്ചിരിക്കുന്നത്. അടിയന്തര ബ്രേക്കിംഗില്‍ ടയറുകള്‍ തെന്നി മാറാതെ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്.

എബിഎസിന് പുറമെ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോളും കമ്ബനി നല്‍കാന്‍ തുടങ്ങി. ദുര്‍ഘടമായ വളവുകളില്‍ എബിഎസിനൊപ്പം ചേര്‍ന്ന് ബ്രേക്കുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോളിന് കഴിയും. അതായത് വേഗത്തില്‍ വളവ് വരുമ്ബോള്‍ നിയന്ത്രണം നഷ്ടപ്പെടില്ല.

പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ടിയാഗൊയിലും ടിഗോറിലും അണിനിരക്കുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം പരമാവധി കുറിക്കും. 69 bhp കരുത്തും 140 Nm torque മാണ് 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക.

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനല്‍ ഇരു കാറുകളുടെയും ഡീസല്‍ പതിപ്പുകളിലുണ്ട്. പെട്രോള്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെയുള്ളൂ. വിപണിയില്‍ 3.4 ലക്ഷം മുതല്‍ 6.38 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗൊയ്ക്ക് വില. ടിഗോറിന് വില 5.20 ലക്ഷം മുതല്‍ 7.38 ലക്ഷം രൂപ വരെയും.

Related Stories

latest news


Most Popular