13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഹോണർ എക്സ്9സി 5ജി ഇന്ത്യ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഈ മാസം ഹോണർ എക്സ്9സി 5ജി ഇന്ത്യയിൽ പുറത്തിറങ്ങും. ഹാൻഡ്‌സെറ്റിന്‍റെ ലോഞ്ച് തീയതിയും അതിന്റെ കളർ ഓപ്ഷനുകളും പ്രധാന സവിശേഷതകളും കമ്പനി വെളിപ്പെടുത്തി. 108-മെഗാപിക്സൽ പ്രധാന പിൻ ക്യാമറ, 6,600 എംഎഎച്ച് ബാറ്ററി, 1.5കെ അമോലെഡ് ഡിസ്‌പ്ലേ എന്നിവ ഇതിന് ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോൺ വഴി മാത്രമേ ഈ ഹാൻഡ്‌സെറ്റ് രാജ്യത്ത് ലഭ്യമാകൂ. ഇന്ത്യയിൽ ഹോണർ എക്സ്9ബി-യുടെ പിൻഗാമിയായി പ്രതീക്ഷിക്കുന്ന ഹോണർ എക്സ്9സി 5ജി 2024 നവംബറിൽ ആണ് ആഗോള വിപണികളിൽ അവതരിപ്പിച്ചത്.
ഹോണർ എക്സ്9സി 5ജി ജൂലൈ 7ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഹോണർ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. ജൂലൈ 12 മുതൽ ആമസോണിൽ നിന്നും ഈ ഫോൺ വാങ്ങാം. ജേഡ് സിയാൻ, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങളിൽ ഇത് വിൽപ്പനയ്‌ക്കെത്തും. 8 ജിബി + 256 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഹാൻഡ്‌സെറ്റ് വരുന്നതെന്നും കമ്പനിയുടെ വാർത്താക്കുറിപ്പില്‍ പറയുന്നു. ആഗോള വിപണികളിലെ ഫോണിന് സമാനമായി ഹോണർ എക്സ്9സി 5ജിയും ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 6 ജെന്‍ 1 എസ്ഒസി-യിൽ പ്രവർത്തിക്കും. ക്രോസ്-ആപ്പ് ഫംഗ്ഷണാലിറ്റി സപ്പോർട്ടിനായുള്ള മാജിക് പോർട്ടൽ സവിശേഷത ഉൾപ്പെടുന്ന ആൻഡ്രോയ്‌ഡ് 15-അധിഷ്ഠിത മാജിക് ഒഎസ് 9.0-നൊപ്പം ഇത് ലഭ്യമാകും.
എഐ മോഷൻ സെൻസിംഗ്, എൈ ഇറേസ് പോലുള്ള എഐ അധിഷ്‍ഠിത ഡിവൈസുകളും ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കും. ഹോണർ എക്സ്9സി 5ജിയിൽ 108-മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ ലഭിക്കും. f/1.7 അപ്പേർച്ചർ, 3x ലോസ്‌ലെസ് സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 1.5കെ റെസല്യൂഷനോടുകൂടിയ 6.78-ഇഞ്ച് വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 3,840 ഹെര്‍ട്സ് PWM ഡിമ്മിംഗ് റേറ്റ് എന്നിവ ഇതിൽ ഉണ്ടാകും.
ഫ്ലിക്കർ-ഫ്രീ, ലോ ബ്ലൂ ലൈറ്റ് സ്റ്റാൻഡേർഡുകൾക്കായി സ്‌ക്രീനിൽ ടിയുവി റൈൻലാൻഡ് സർട്ടിഫിക്കേഷനുകൾ ഉണ്ടായിരിക്കും. ഹോണർ എക്സ്9സി 5ജിയുടെ ഇന്ത്യൻ പതിപ്പിനായുള്ള ആമസോണിന്‍റെ മൈക്രോസൈറ്റിൽ, എസ്‌ജിഎസ് ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും പൊടി, 360-ഡിഗ്രി വാട്ടർ റെസിസ്റ്റൻസിനായി ഐപി65എം-റേറ്റഡ് ബിൽഡും ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്‍മാർട്ട്‌ഫോണിന് 7.98 എംഎം കനവും 189 ഗ്രാം ഭാരവും ഉണ്ടാകും. 66 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6600 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഈ ഫോണിൽ ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Related Stories

latest news


Most Popular