13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പുതിയ വാട്ട്സ് ആപ്പ് ഫീച്ചർ; ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, പകരം തെളിയുന്നത് യൂസർ നെയിം.

പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ് വരുന്നു. ഇനി മുതൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണുവാൻ കഴിയില്ല. പകരം യൂസർ നെയിം ആയിരിക്കും ഇനി കാണുവാൻ കഴിയുക. ഇനിമുതൽ അപരിചിതമായ നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.ഓരോ തവണയും ഗ്രൂപ്പ് ചാറ്റിൽ നിന്ന് മെസേജ് വരുമ്പോഴും ഇനി തെളിയുക യൂസർ നെയിം മാത്രമായിരിക്കും. നിരവധി ആളുകളുള്ള ഗ്രൂപ്പ് ചാറ്റുകൾക്ക് ഈ അപ്ഡേറ്റ് വലിയ ഉപകാരപ്രദമാണ്. വാട്ട്സ് ആപ്പിൻ്റെ ബീറ്റാവേർഷൻ ഉപയോഗിക്കുന്ന ios 23.5.0.73 അപ്ഡേറ്റ് വന്നവർക്ക് ഈ ഫീച്ചർ ലഭ്യമാണ്. ആൻഡ്രോയ്ഡിൻ്റെ 2.23.5.12 ബീറ്റാവേർഷൻ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ലഭ്യമാകും.


Related Stories

latest news


Most Popular